മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. മലപ്പുറം കൊടുവള്ളി സ്വദേശി നജ്മുദ്ദീനാണ് പിടിയിലായത്. അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 37-കാരനായ ഇയാൾ പിടിയിലായത്. അരീക്കോട് ഭാഗങ്ങളിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റിയതെന്നും കീഴിശേരി ഭാഗത്ത് വിതരണത്തിന് എത്തിച്ച പണമാണിതെന്നും പോലീസ് പറഞ്ഞു. പണം മഞ്ചേരി കോടതിയിൽ ഹാജരാക്കും.