മുംബൈ: പഴയ ഉപയോഗശൂന്യമായ കോച്ചുകൾ ഉപയോഗിച്ച് മനോഹരമായ റെസ്റ്റോറന്റുകളാക്കി മാറ്റിയിരിക്കുകയാണ് അന്ധേരി റെയിൽവേ സ്റ്റേഷൻ. കോച്ചുകൾക്കുള്ളിൽ സവിശേഷവും ആഡംബരപൂർണ്ണവുമായ ഡൈനിംഗ് ആണ് റെസ്റ്റോറന്റ് നൽകുന്നത്. വെസ്റ്റേൺ റെയിൽവേയുടെ സബർബൻ മേഖലയിൽ ഇത്തരമൊരു ആശയം ആദ്യത്തേതാണ്, ഇത് റെയിൽവേ യാത്രക്കാരുടെ അനുഭവം മാറ്റാൻ ലക്ഷ്യമിടുന്നതാണെന്ന് വെസ്റ്റേൺ റെയിൽവേ വക്താവ് സുമിത് താക്കൂർ പറഞ്ഞു.
ബാന്ദ്ര, ബോറിവ്‌ലി എന്നിവിടങ്ങളിലും ഇതുപോലെ തുടങ്ങാൻ പദ്ധതിയിടുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. “ജനുവരി 16-ന് അന്ധേരി സ്റ്റേഷനിൽ റെസ്റ്റോറന്റ് ഓൺ വീൽസ് തുറന്നു. ഹൽദിറാം എന്ന പേരിൽ അറിയപ്പെടുന്ന ഈ റെസ്റ്റോറന്റിന് ഒരുപാട് അവാർഡ് ലഭിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് ഒരേസമയം 48 പേരെ ഉൾക്കൊള്ളാനും യാത്രക്കാർക്ക് സേവനം നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കും ടേക്ക് എവേ കൗണ്ടറുകളുമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.















