കോട്ടയം: നഗരസഭാ കൗൺസിൽ യോഗത്തിൽ കാണാതെപോയ എയർപോഡ് കണ്ടെത്തി തരണമെന്ന് പരാതി. പാലാ നഗരസഭാ കൗൺസിൽ യോഗത്തിലാണ് എയർപോഡ് കണ്ടെത്താനായി ചൂടൻ ചർച്ച നടന്നത്. കേരളാ കോൺഗ്രസ് കൗൺസിലറായ ജോസ് ചീരംകുഴിയാണ് തന്റെ എയർപോഡ് കാണാനില്ലെന്ന് യോഗത്തിൽ പരാതി ഉന്നയിച്ചത്. എയർപോഡ് ആരെടുത്താലും തിരിച്ച് തരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതിപ്പെടുമെന്നും കൗൺസിൽ യോഗത്തിൽ പരാതിക്കാരൻ പറഞ്ഞു.
കൗൺസിൽ യോഗത്തിനിടെയാണ് എയർപോഡ് നഷ്ടമായത്. 30,000 രൂപ വിലമതിപ്പുള്ള എയർപോഡാണ് നഷ്ടമായിരിക്കുന്നത്. കൂട്ടത്തിൽ ആരോ മോഷ്ടിച്ചതാണെന്ന് തനിക്ക് ഉറപ്പാണ്. എയർപോഡിന്റെ ലൊക്കേഷൻ താൻ കണ്ടെത്തിയെന്നും ജോസ് യോഗത്തിൽ പറഞ്ഞു. നഗരസഭാ ചേയർപേഴ്സൺ സ്ഥാനം സിപിഎം ഇന്നൊഴിയാനിരിക്കെ നടന്ന അവസാന കൗൺസിൽ യോഗത്തിലായിരുന്നു എയർപോഡ് മോഷണക്കേസ് ചർച്ച ചെയ്തത്.