നീണ്ട ഇടവേളയ്‌ക്ക് ശേഷം ഭഗവാൻ അയോദ്ധ്യയിലേക്ക് തിരിച്ചെത്തുമ്പോൾ, അയോദ്ധ്യയ്‌ക്കൊപ്പം നാടെങ്ങും ശ്രീരാമചന്ദ്ര പ്രഭുവിന്റെ വരവിനായി ഒരുങ്ങുകയാണ്. വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിസ്മരണീയ മൂഹൂർത്തത്തെ വരവേൽക്കാനായി നാടും നഗരവും ക്ഷേത്രങ്ങളും ശുചിയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ നേരിട്ട് ശുചികരണത്തിന് മാതൃകായായി.
ഇതിന് പിന്നാലെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഈ ആഹ്വാനം ഏറ്റെടുത്തിരുന്നു. വിവിധ ക്ഷേത്രങ്ങളും ക്ഷേത്രപ്രദേശങ്ങളും വൃത്തിയാക്കുകയാണ് എല്ലാവരും. ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനം എറ്റെടുത്തിരുന്നു. നടൻ ജാക്കി ഷ്റോഫും ഇതിൽ പങ്കാളിയായിരിക്കുകയാണ്. മുംബൈയിലെ ഏറ്റവും പഴക്കമുള്ള രാമക്ഷേത്രത്തിന്റെ പടികൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ജാക്കി ഷ്റോഫിനൊപ്പം ശുചികരണത്തിൽ പങ്കുചേർന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരും നടനൊപ്പം ശുചികരണത്തിന് പങ്കാളിയായി. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖരിൽ ഒരാളാണ് ജാക്കി ഷെറോഫ്.
View this post on Instagram
“>പ്രമുഖ നടൻ ജാക്കി ഷെറോഫ് മുംബൈയിലെ അതിപുരാതന ക്ഷേത്രം ശുചിയാക്കുന്നു















