തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളറട പോലീസ് സ്‌റ്റേഷന് സമീപത്തെ മരത്തിൽ കയറിയായിരുന്നു യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുന്നത്തുകാൽ സ്വദേശി ഷാജിയാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പോലീസുകാരും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് ഷാജിയെ മരത്തിൽനിന്ന് താഴെയിറക്കുകയായിരുന്നു.