ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടച്ചിടും. ജനുവരി 22ന് ഉച്ചയ്‌ക്ക് 2.30 വരെയാണ് ചടങ്ങിനോടനുബന്ധിച്ച് സർവകലാശാല അടച്ചിടുക.
ജാമിയ മില്ലിയയ്‌ക്ക് കീഴിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22ന് ഉച്ചയ്‌ക്ക് 2.30 വരെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും യോഗങ്ങൾക്കും മാറ്റമില്ല. പ്രസ്താവനയിൽ പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും സർക്കാർ സ്ഥാപനങ്ങൾക്ക് അര ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.















