എറണാകുളം: മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ വിഎസ്. ജോയിയെയാണ് സ്ഥലം മാറ്റിയത്. യൂണിയന് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് നടപടി.
കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് സ്ഥലമാറ്റം ഉത്തരവിറക്കിയത്. പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലെ പ്രതിയാണ് വിഎസ്. ജോയി. മാർക്ക് ലിസ്റ്റ് വിവാദ കേസിൽ ഇയാൾക്കെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.