പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സുരേഷ് ഗോപിയുട മകളുടെ വിവാഹം നടന്നത്. താര സമ്പന്നമായ വിവാഹത്തിന്റെ വീഡിയോയാാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

മാജിക് മോഷൻ വെഡ്ഡിംഗ് ടീം അവരുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 2 മിനിറ്റ് 27 സെക്കൻഡുള്ള വീഡിയോയിൽ വിവാഹത്തിലെ പ്രധാന നിമിഷങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിവാഹ സത്കാരവും നടന്നിരുന്നു. സിനിമാ രാഷ്‌ട്രീയ മേഖലയിലുള്ളവർക്ക് വേണ്ടിയായിരുന്നു റിസപ്ഷൻ ഒരുക്കിയത്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബൻ, ടൊവിനോ, നിവിൻ പോളി, സായ്കുമാർ,ഇന്ദ്രൻസ് തുടങ്ങി നിരവധി പേരായിരുന്നു കൊച്ചിയിൽ നടന്ന പരിപാടിയിൽ എത്തിയത്. ഇന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി തിരുവനന്തപുരത്ത് വച്ചും വിവാഹ സത്ക്കാരം നടത്തുന്നതാണ്.
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ഭാഗ്യയുടെ ഭർത്താവ് ശ്രേയസ്. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്.















