ഹൃദയം സിനിമയിൽ പാട്ട് പാടാൻ പോയത് ചില ആഗ്രഹങ്ങളോട് കൂടിയായിരുന്നുവെന്ന് നടൻ പൃഥ്വിരാജ്. പാട്ട് പാടാൻ ആദ്യമായി ഇഷ്ടത്തോടെ പോയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോഴായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഹൃദയം സിനിമയിൽ പാട്ട് പാടിയതുമായി ബന്ധപ്പെട്ട ഓർമകൾ പൃഥ്വിരാജ് പങ്കുവച്ചത്.
‘അന്നും ഇന്നും പാട്ട് പാടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നത് ഞാൻ വലുതായിട്ട് ആസ്വദിച്ചുമല്ല ചെയ്യുന്നത്. ആരെങ്കിലും ഇപ്പോഴും എന്നെ പാട്ട് പടാൻ വിളിക്കുമ്പോൾ എനിക്ക് മടിയാണ്. ഒരുപാട് പറഞ്ഞ് കൺവിൻസൊക്കെ ചെയ്തിട്ടാണ് എന്നെ എല്ലാവരും വിളിക്കുന്നത്.
ആകെ ഞാൻ റെഡിയായി പാടിയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോൾ മാത്രമായിരുന്നു. ഒന്നാമത്തെ കാര്യം ആ പാട്ട് പാടാൻ എനിക്ക് നല്ല താൽപര്യം തോന്നി. പ്രണവിന് വേണ്ടി ഞാൻ പാടുന്നു, പിന്നെ ഒരു പാട്ട് പാടിയാൽ അടുത്ത പടം വിനീത് എന്നെ വെച്ച് ചിലപ്പോൾ ചെയ്താലോ.’- പൃഥ്വിരാജ് പറഞ്ഞു.















