ലക്‌നൗ: ജനുവരി 22-ാം തീയതി നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോദ്ധ്യ മാത്രമല്ല രാജ്യത്തിന്റെ ഓരോ കോണും ആഘോഷത്തിന്റെ നിറവിലാണ്. രാമനഗരിയിലേക്ക് ശ്രീരാമൻ തിരിച്ചെത്തുമ്പോൾ ഓരോ ഭക്തനും സുസ്വാഗതമായ വവേൽപ്പ് നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ശ്രീരാമനായി ഹൃദ്യമായ വവേൽപ്പ് നൽകുകയാണ് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റായ സുദർശൻ പട്‌നായിക്.
അയോദ്ധ്യയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള രാമക്കഥ പാർക്കിലെ മണൽത്തരികളിൽ മറ്റൊരു രാമക്ഷേത്രം നിർമ്മിച്ച് വിസ്മയം തീർത്തിരിക്കുകയാണ് അദ്ദേഹം. മണൽത്തരികളിൽ ഉയർന്നു പൊങ്ങിയ ശ്രീരാമക്ഷേത്രത്തിന്റെ മുന്നിലായി രാംലല്ലയുടെ പ്രതിരൂപവും അദ്ദേഹം തീർത്തിട്ടുണ്ട്. രാംലല്ലയെ ബഹുമാനപുരസ്‌കരം തൊഴുതു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മണലിൽ തീർത്ത വിസ്മയത്തിൽ കാണാം. ‘ജയ് ശ്രീ റാം’ എന്ന വാചകവും ആർട്ടിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ഭക്തരാണ് ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കി രംഗത്തെത്തിയത്.
#WATCH | Ayodhya, Uttar Pradesh | Sand artist Sudarsan Pattnaik makes a sand sculpture depicting Lord Ram and Ram Temple at Ram Katha Park. pic.twitter.com/74VMZg0Wp4
— ANI (@ANI) January 20, 2024
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരും ശ്രീരാമചന്ദ്രനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധ സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിയത്. നേപ്പാളിലെ ജനക്പൂർ സീതാ ദേവിയുടെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നും ആഭരണങ്ങളും വെള്ളി ചെരുപ്പുകളും ഉടയാടകളുമടക്കം 3,000-ലധികം സമ്മാനങ്ങളാണ് രാമനഗരിയിലെത്തിയത്.















