വയനാട്; പരാതിപരിഹക്കാൻ സർക്കാരും പരിവാരങ്ങളും ജനങ്ങളിലേക്ക് എത്തിയപ്പോൾ കേരളം കണ്ടത് സമാനതകളില്ലാത്ത ധൂർത്തായിരുന്നു. പരാതികൾ കൂമ്പാരമായെങ്കിലും പരിഹാരം പേരിനുപോലുമുണ്ടായില്ല. കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസിന് എത്ര രൂപ ചെലവായെന്നുള്ള വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തോട് സർക്കാർ കൈമലർത്തി. കണക്കില്ലെന്ന മറപുടിയാണ് സർക്കാർ നൽകിയതെന്ന് വിവരാവകാശ പ്രവർത്തകനും വയനാട് സ്വദേശിയുമായ കുഞ്ഞു മുഹമ്മദ് പറയുന്നത്.
പൊതുഖജനാവിൽ നിന്ന് എത്ര രൂപ ചെലവായെന്ന് വ്യക്തമാക്കാൻ തയാറാവാതിരുന്ന സർക്കാർ കുഞ്ഞു മുഹമ്മദിന്റെ മറ്റ് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയില്ല. ചീഫ് സെക്രട്ടറിക്കുള്ള ചോദ്യത്തിനായിരുന്നു ഒന്നും അറിയില്ലെന്നുള്ള മറുപടി ലഭിച്ചത്.
നവകേരള സദസിനിടെ നടന് ‘ജീവൻ രക്ഷാ” പ്രവർത്തനത്തിനിരയായവർക്കെതിരെ എടുത്ത കേസുകൾ എത്രയെന്ന ചോദ്യത്തിനും മറുപടി അറിയില്ലെന്ന് മാത്രമല്ല ഡിജിപിയോട് ചോദിക്കണമെന്നാണ്. ആഴ്ചകൾക്ക് മുൻപുള്ള അപേക്ഷയിലാണ് സർക്കാരിപ്പോൾ ഒഴുക്കൻ മറുപടികൾ നൽകി കൈകഴുകിയത്.