കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പരീക്ഷകളെ നേരിടാനുള്ള മനക്കരുത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷാ പേ ചർച്ച നയിക്കാൻ ഈ മലയാളി പെൺകുട്ടി. കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മേഘ്‌ന എൻ നാഥിനെ തേടിയാണ് ഈ അപൂർവ്വ അവസരമെത്തിയത്. ഇത് ആദ്യമായാണ് ഒരു മലയാളി പരീക്ഷാ പേ ചർച്ച നിയന്ത്രിക്കുന്നത്.
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം പത്താം തരത്തിൽ ഏറ്റവും അധികം മാർക്ക് നേടിയത് മേഘ്‌നയായിരുന്നു. യൂത്ത് പാർലമെന്റിന്റെ സംസ്ഥാന, ദക്ഷിണേന്ത്യ തല മത്സരങ്ങളിലെ ഇത്തവണത്തെ ബെസ്റ്റ് പെർഫോർമർ അവാർഡും മേഘ്‌നയ്‌ക്ക് ലഭിച്ചിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയും ഓൺലൈൻ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
വeരാണസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി അനന്യ ജ്യോതിയാണ് സഹഅവതാരകയായി എത്തുക. കോഴിക്കോട് കോട്ടൂളി സ്വദശിയായ എൻ നരേന്ദ്രനാഥ്- വിസി ഷീന ദമ്പതിമാരുടെ മകളാണ് മേഘ്‌ന.















