കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹക്കാര്യം പരസ്യമായത്. പിന്നാലെ സാനിയ ഖുലഅ് പ്രകാരം നേരത്തെ തന്നെ വിവാഹമോചനം നേടിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ടായി. മാലിക്കിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും വാർത്തകൾ വന്നു.
ഇപ്പോൾ മാലിക്കിന്റെതടക്കമുള്ള പാക് ക്രിക്കറ്റർമാരുടെ സ്വഭാവത്തിന്റെ വൈകൃതം വെളിവാക്കുന്നൊരു പഴയ വീഡിയോയാണ് വൈറലാകുന്നത്. ഒരു അഭിമുഖത്തിനിടെ സാനിയ മിർസ നടത്തുന്ന പരാമർശമാണ് വീണ്ടും ചർച്ചകൾക്ക് വഴിവച്ചത്. മിർസ-മാലിക് ഷോയ്‌ക്കിടെയായിരുന്നു സാനിയയുടെ പരാമർശം.
സാനിയയും മാലിക്കുമാണ് അവതാരകരായെത്തിയത്. അതിഥിയായി വഹാബ് റിയാസുണുണ്ടായിരുന്നത്. അപ്പോഴായിരുന്നു പരാമർശം. എനിക്ക് ഒരു കാര്യം എല്ലാവരോടുമായി ഒരു കാര്യം പറയണം, എനിക്ക് തോന്നുന്നത് അക്കാര്യത്തോട് സൈനബയും (റിയാസിന്റെ ഭാര്യ) യോജിക്കുമെന്നാണ്. എല്ലാ പാക് ക്രിക്കറ്റർമാരുടെയും പ്രധാന വിനോദം ഭാര്യമാരെ പരിഹസിക്കുക എന്നതാണ്- സാനിയ പറഞ്ഞു. ഇത് കേട്ട് വഹാബ് റിയാസും മാലിക്കും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
Stop insulting your wives in front of your relatives or friends! Say “NO” to wife jokes and give them the respect they deserve 💯♥️ pic.twitter.com/DfO8mq7abN
— Farid Khan (@_FaridKhan) January 20, 2024
“>