ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറങ്ങിയതിന് പിന്നാലെ ജപ്പാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ജാപ്പനീസ് ഏജൻസിയായ ജാക്സയുമായി സഹകരിക്കാൻ ഐഎസ്ആർഒ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതോടെ ബഹിരാകാശ മേഖലയിലെ പുത്തൻ ചുവടുവയ്പ്പാണ് നടത്തിയത്. ഇന്ത്യ, യുഎസ്, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്.















