ലക്‌നൗ: അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയിലെത്തിയതാണ് അദ്ദേഹം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശ്രീരാമ മന്ത്രങ്ങൾ അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭഗവാൻ ശ്രീരാമന്റെ അടുത്തേക്ക് ദർശനത്തിനായി പോകുന്നതിന് മുമ്പ് ഭഗവാൻ ഹനുമാന്റെ ദർശനം തേടേണ്ടതുണ്ട്. അയോദ്ധ്യയിലെ അന്തരീക്ഷം വളരെ മനോഹരമാണ്. ജയ് ശ്രീറാം വിളികളാണ് എല്ലായിടത്തും അലയടിക്കുന്നത്. ഇന്ന് ദീപാവലി ദിനം പോലെയാണ്.- അനുപം ഖേർ പറഞ്ഞു.
നടൻ രജനീകാന്ത് ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളാണ് അയോദ്ധ്യയിൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക് 12. 20 മുതലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുക.