അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തൽ ഇംഗ്ലണ്ട് ലയൺസുമായി നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യൻ എയ്ക്കായി സെഞ്ച്വറി കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്. വില്ല് കുലയ്ക്കുന്ന ആംഗ്യം കാണിച്ചുകൊണ്ടാണ് താരം സെഞ്ച്വറി ആഘോഷം നടത്തിയത്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആദരവ് അർപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ സെഞ്ച്വറി ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇന്ത്യ എയെ നയിക്കുന്നതും കെ.എസ് ഭരത് ആണ്. പരാജയത്തിന്റെ വക്കിൽ നിന്ന ഇന്ത്യ എയെ സമനിലയിലേക്ക് കൈപിടിച്ചുയർത്തിയത് താരത്തിന്റെ ഇന്നിംഗ്സായിരുന്നു.ലയൺസ് ഉയർത്തിയ 490 റൺസ് പിന്തുടർന്ന ടീം തകർച്ച നേരിടുമ്പോഴാണ് മത്സരത്തിലേക്ക് തിരികെ വന്നത്. മാനവ് സത്താറിനൊപ്പം(89) 207 റൺസിന്റെ കൂട്ടുക്കെട്ടാണ് താരം പടുത്തുയർത്തിയത്.
165 പന്തിൽ 15 ബൗണ്ടറിയടക്കം 116 റൺസാണ് കെ.എസ് ഭരത് നേടിയത്. സായ് സുദർശനും മിന്നും ഫോമിലായിരുന്നു. അർഹിച്ച സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെയാണ് അദ്ദേഹം വീണത്.
KS Bharat dedicated his hundred against England Lions to “Lord Ram”.
– Bharat did bow & arrow celebration…!!!!pic.twitter.com/B13stcQBu7
— Johns. (@CricCrazyJohns) January 21, 2024
“>