പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനായി ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരുമെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതൊരു നീണ്ട കാത്തിരിപ്പാണ്. ഇവിടെ ആയിരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രാംചരൺ പറഞ്ഞു. മഹത്തരമായ നിമിഷമെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ജീവിതത്തിൽ ലഭിക്കുന്ന അപൂർവ അവസരങ്ങളിലൊന്നാണ് ഇത്. ഹനുമാൻ സ്വാമി വ്യക്തപരമായി എന്നെ ക്ഷണിച്ചത് പോലെയാണ് അനുഭവപ്പെടുന്നത്. അതിമനോഹരമായ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രാണ പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ ആണ്. ചരിത്രത്തിൽ എന്നേന്നും നിലനിൽക്കുന്ന ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
Telegu superstars Chiranjeevi and Ram Charan receive a warm welcome at Ayodhya airport. #RamMandirPranPrathistha pic.twitter.com/5YpFJDWzF1
— The Times Of India (@timesofindia) January 22, 2024
നേരത്തെ രജനികാന്ത്, അനുപം ഖേർ, ധനുഷ് തുടങ്ങി നിരവധി പേർ അയോദ്ധ്യയിലെത്തിയിരുന്നു. കലാ,സാംസ്കാരിക, രാഷ്‌ട്രീയ, വ്യവസായ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്.















