മെക്സിക്കോ: നൂറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന അഭിമാനനിമിഷമാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതോടെ സാധ്യമായത്. ഭാരതം മാത്രമല്ല ഈ പുണ്യനിമിഷത്തിൽ ആഹ്ലാദിക്കുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കുകയാണ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി മെക്സിക്കോയിലും ആദ്യത്തെ രാമക്ഷേത്രത്തിന്റെ ഉദ്‍ഘാടനം കഴിഞ്ഞ ദിവസം നടന്നു.
ഇന്ത്യയിൽ നിന്നും കൊണ്ടു വന്ന വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ചശ്രീരാമസ്തുതികൾ മുഴക്കിയാണ് ഭക്തർ ചടങ്ങിലുടനീളം നിലകൊണ്ടത്. മെക്‌സിക്കോയിലെ ക്വെറെറ്റാരോ നഗരത്തിലാണ് ആദ്യ ക്ഷേത്രം സ്ഥാപിച്ചത്. അമേരിക്കൻ പൂജാരിയാണ് ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. മെക്സിക്കോയിലെ ആദ്യ ഹനുമാൻ ക്ഷേത്രവും ക്വെറെറ്റാരോയിലാണ്.
First Lord Ram temple in Mexico!
On the eve of ‘Pran Pratishtha’ ceremony at Ayodhya, city of Queretaro in Mexico 🇲🇽 gets the first Lord Ram temple. Queretaro also hosts the first Lord Hanuman temple in Mexico. 1/2#RamMandir pic.twitter.com/jBm5olGxVY
— India in México (@IndEmbMexico) January 21, 2024
പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിലും ആഘോഷം നടന്നിരുന്നു. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജന ആലപിച്ചിരുന്നു. ടൈം സ്‌ക്വയറിൽ ഒത്തുകൂടിയ ഭാരതീയർ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. രാമഭജനുകളും ഗീതങ്ങളും പാടി അവർ പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണ്. ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമേന്തിയാണ് ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരിക്കുന്നത്.















