അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്നാലെ വികാരാധീനനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. എക്സിലൂടെയാണ് താരം വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ചത്. താൻ വികാരാധീനനും സന്തോഷവാനുമാണെന്നാണ് താരം പറഞ്ഞത്. രാമക്ഷേത്രം സാധ്യമാക്കിയതിന് എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
‘ഞാൻ വികാരാധീനനും സന്തുഷ്ടനുമാണ്, സന്തോഷം പ്രകടിപ്പിക്കാൻ ഞാൻ പരിമിതനാണ്, ഞാൻ കീഴടങ്ങുന്നു, ഞാൻ സംതൃപ്തനാണ്, എനിക്ക് വാക്കുകളില്ല, രാമമയം എന്നിൽ നിറയുന്നു. അയോദ്ധ്യാധിപതിക്ക് പ്രണാമം. രാം ലല്ല വന്നു. ഇത് സാധ്യമാക്കിയവർക്കും ത്യാഗങ്ങൾ ചെയ്തവർക്കും നന്ദി. ജയ് ശ്രീറാം “, -ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓപ്പണർ സെവാഗ് എക്സിൽ എഴുതി.
भावुक हूँ आनंदित हूँ
मर्यादित हूँ शरणागत हूँ
सन्तुष्ट हहूँ नि:शब्द हूँ
बस राममय हूँ ।सियावर रामचंद्र जी की जय ।
राम लल्ला आ गए । सभी जिन्होंने इसको सम्भव किया , बलिदान दिया , उनका क्र्त्ग्य ।
जय श्री राम । pic.twitter.com/ndNTqrpWmK— Virender Sehwag (@virendersehwag) January 22, 2024
“>