ചില സമയങ്ങളിൽ ചർമ്മം ചൊറിയുന്നത് സർവ്വ സാധാരണമാണ്. കൊതു കടിക്കുമ്പോഴോ കുരുക്കൾ പൊട്ടുമ്പോഴോ ഇത്തരത്തിൽ ചൊറിച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ വിട്ടുമാറാത്ത നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. ക്യാൻസർ പോലുള്ള മാരക രോഗത്തിന്റെ ലക്ഷണങ്ങളാകാം..
തൈറോയ്ഡ്, കരൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ചൊറിച്ചിലിന് കാരണമാകുന്നു. രോഗാവസ്ഥയ്‌ക്കനുസരിച്ച് ചൊറിച്ചിലിന്റെ വ്യാപ്തി കൂടിയോ കുറഞ്ഞോയിരിക്കാം. സ്‌കിൻ ക്യാൻസർ പോലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നും ചൊറിച്ചിൽ തന്നെയാണ്.
സ്‌കിൻ ക്യാൻസർ
ചർമ്മത്തിലെ കുരുക്കളും, അസഹനീയമായ ചൊറിച്ചിലും സ്‌കിൻ ക്യാൻസർ ബാധിച്ചവരിൽ പ്രധാനമായി കണ്ടുവരുന്ന ലക്ഷണങ്ങളിലൊന്നാണ്. ചർമ്മത്തിൽ അനിയന്ത്രിതമായ ചൊറിച്ചിലും പാടുകളും കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.
കരൾ രോഗം
കരളിനെ ബാധിക്കുന്ന രോഗാവസ്ഥകളായ സിറോസിസ്, പിത്തരസം തടസപ്പെടുക എന്നിവയുള്ളവരിലും ചൊറിച്ചിൽ കാണപ്പെടുന്നു. കരൾ രോഗം മൂലമുള്ള ചൊറിച്ചിലാണെങ്കിൽ ആദ്യം കയ്യിലും കാലുകളിലും വ്യാപിച്ച് പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
അലർജി
പലരിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് അലർജി. ചിലർക്ക് പൊടി അടിക്കുമ്പോഴും ചില ഗന്ധം തട്ടുമ്പോഴും അലർജി അനുഭവപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യസഹായം തേടുക.
വരണ്ട ചർമ്മം
ഡ്രൈ സ്‌കിൻ ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങളിലൊന്നാണ് ചൊറിച്ചിൽ. ഇത്തരം ചർമ്മമുള്ളവരിൽ ചൊറിച്ചിൽ മൂലം കുരുക്കൾ രൂപപ്പെടുകയും അത് ചൊറിഞ്ഞു പൊട്ടി വ്രണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. വരണ്ട ചർമ്മത്തിന്റെ പ്രശ്‌നങ്ങളാണെന്ന് കരുതി ഇത്തരം ചൊറിച്ചിലുകളും തള്ളി കളയരുത്. നിസാരമായി തള്ളികളയണ്ട ഒന്നല്ല ചെറിച്ചിലും കുരുപൊട്ടലും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പ്രതിവിധി തേടുക.