അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂർത്തിയായെങ്കിലും മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായ ക്ഷേത്ര സന്നിധിയിലെ ജയ് ശ്രീറാം വിളികൾ ഇതുവരെ നിലച്ചിട്ടില്ല. പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ നിരവധി സെലിബ്രറ്റികളാണ് അയോദ്ധ്യയിലെത്തിയത്.
പലരും വൈകാരികമായി പ്രതികരിച്ചപ്പോൾ ചിലർ കണ്ണീരണിഞ്ഞു. ഇതിൽ പ്രമുഖയായിരുന്നു കങ്കണറണാവത്ത്. പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നതിന് പിന്നാലെ ആകാശത്ത് പുഷ്പ വൃഷ്ടി തുടങ്ങിയപ്പോൾ ഉറക്കെ ജയ് ശ്രീറാം മുഴക്കിയാണ് അവർ ചടങ്ങ് ആഘോഷമാക്കിയത്.
ഇതിന്റെ വീഡിയോ വലിയ രീതിയൽ വൈറലായി. ശ്രീ റാം ആഗയാ.. ജയ് ശ്രീറാം. എന്ന് വിളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ക്ഷേത്രത്തിലെ ചില ചിത്രങ്ങളും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നടി പങ്കുവച്ചിട്ടുണ്ട്.
Unfiltered, unapologetic Hindu Sherni 🕉#KanganaRanaut
Jai Shree Ram 🙏🏼 🚩 #RamMandirPranPrathistha pic.twitter.com/gdUMAgWadG— Icon Kangana ❤️ (@lama_deepshika) January 22, 2024
“>