ജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്ന അവസരം; പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് രാം ചരൺ

Published by
ജനം വെബ്‌ഡെസ്ക്

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ രാംചരൺ. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് തന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു രാംചരൺ.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനും ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും സാധിച്ചത് അഭിമാനകരമാണ്. അതിശയകരവും, അതിമനോഹരവുമായിരുന്നു. ജീവിതത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നത്. ഇന്ത്യയിൽ ജനിച്ചത് എല്ലാ ഭാരതീയർക്കും അഭിമാനവും അനു​ഗ്രഹവുമാണെന്ന് രാംചരൺ പറഞ്ഞു.

ബോളിവുഡിലെ നിരവധി താരങ്ങൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിക്കി കൗശൽ, കത്രീന കൈഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, കങ്കണ റണാവത്ത്, ടൈഗർ ഷ്‌റോഫ് തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share
Leave a Comment