അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ സ്വവസതിയിൽ ശ്രീരാമവിഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമാണ് ഭക്തി നിർഭരമായ ചിത്രങ്ങൾ സിന്ധുകൃഷ്ണ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

ശ്രീരാമ വിഗ്രഹത്തിനും വിളക്കുകൾക്കും താഴെ വെള്ളിച്ചെപ്പിൽ അക്ഷതം സൂക്ഷിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ മണിയൊച്ചകളും കേൾക്കാവുന്നതാണ്. മകൾ ദിയാ കൃഷ്ണയും ചിത്രങ്ങൽ പങ്കുവച്ചിട്ടുണ്ട്.

പ്രാണപ്രതിഷ്ഠാ ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോഭക്തരും വീടുകളിൽ രാമജ്യോതി തെളിയിച്ചിരുന്നു. വൈകുന്നേരം ദീപാലങ്കാരവും ഉണ്ടാകുന്നതാണ്.















