വീണ്ടും ചരിത്രം സൃഷ്ടിച്ചു! ചന്ദ്രനിലിറങ്ങുന്ന പേടകങ്ങൾക്ക് മാർ​ഗദർശിയായി വിക്രം ലാൻഡർ; ഇന്ദുവിലെ ഭാവിയിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും ചരിത്രം സൃഷ്ടിച്ചു! ചന്ദ്രനിലിറങ്ങുന്ന പേടകങ്ങൾക്ക് മാർ​ഗദർശിയായി വിക്രം ലാൻഡർ; ഇന്ദുവിലെ ഭാവിയിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:21 am IST
FacebookTwitterWhatsAppTelegram

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നുവെന്ന ശുഭ വാർത്തയാണ് പുറത്തുവരുന്നത്.

ചന്ദ്രനെ ചുറ്റുന്ന നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിച്ചു, ശബ്ദം മുഴക്കി. നാസയുടെ പേടകത്തിലെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിനും (Lunar Reconnaissance Orbiter-LRO) വിക്രം ലാൻഡറിലെ ഉപകരണത്തിനുമിടയിൽ ലേസർ ബീം പ്രക്ഷേപണം ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്തു. ചന്ദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ വിക്രം ലാൻഡറിലെ എൽഐർഒ സഹായിക്കുന്നുവെന്ന് നാസ വ്യക്തമാക്കി. ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം വിക്രം ലാൻഡർ നിലനിൽക്കുമെന്ന് ഇതോടെ ഉറപ്പായി.

എൽആർഒയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് വിക്രം ലാൻഡർ. മാൻസിനസ് ​ഗർത്തത്തിന് സമീപത്താണ് ലാൻഡർ നിലയുറപ്പിച്ചിരിക്കുന്നത്. ഇത്രയധികം ദൂരത്ത് നിന്നാണ് എൽആർഒ ലേസർ രശ്മി അയച്ചത്. ഇതിന് പിന്നാലെ വിക്രം ലാൻഡറിൽ രശ്മി പതിച്ചു. ഇതോടെ ബഹിരാകാശ മേഖലയിലെ പുത്തൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.

ഒരു വസ്തുവിന് നേരെ ലേസർ രശ്മികൾ അയയ്‌ക്കുകയും പ്രകാശം തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്ന് അളക്കുകയും ചെയ്യുന്നതിന് ഉപയോ​ഗിക്കുന്ന സംവിധാനമാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന മാർ​ഗമാണിത്. ഇതിന് നേർ വിപരീതമായ പരീക്ഷണമാണ് വിക്രം ലാൻഡറിൽ എൽആർഒ നടത്തിയത്. ചലിക്കുന്ന ബഹിരാകാശ പേടകത്തിൽ നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മികൾ അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞത് ചന്ദ്രനിൽ കൂടുതൽ പര്യവേക്ഷണങ്ങൾക്ക് പാഠമാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

നാസയുടെ ഏറ്റവും ചെറുതും എന്നാൽ കരുത്തനുമായ റിട്രോ റിഫ്ലക്ട്രറാണ് എൽആർഒ എന്ന ലേസർ റിട്രോറിഫ്ലെക്ടർ അറേ. അഞ്ച് സെൻ്റീമീറ്റർ മാത്രമാണ് ഇതിന്റെ വീതി. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകൾ ഉണ്ട്. ഏത് ദിശയിൽ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകൃതി. പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമില്ല. അതിനാൽ കാലങ്ങളോളം നിലനിൽക്കും.

Tags: chandrayaan-3Vikram LanderFEATURED2NASA SpacecraftLunar Reconnaissance Orbiter
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies