ചിലർ ഭരണഘടന പിടിച്ചത് കണ്ടു, ഇനി യുസിസി വരുമ്പോൾ എന്ത് ചെയ്യും? 'ബാബറി' മറക്കില്ലെന്ന് പറയുന്നവർ പള്ളിക്ക് സംഭാവനയിടൂ, ട്രസ്റ്റിന്റെ പ്രതീക്ഷ കേരളമാണ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചിലർ ഭരണഘടന പിടിച്ചത് കണ്ടു, ഇനി യുസിസി വരുമ്പോൾ എന്ത് ചെയ്യും? ‘ബാബറി’ മറക്കില്ലെന്ന് പറയുന്നവർ പള്ളിക്ക് സംഭാവനയിടൂ, ട്രസ്റ്റിന്റെ പ്രതീക്ഷ കേരളമാണ്

രാമക്ഷേത്രത്തെ എതിർക്കാൻ മതേതരവാദികൾ ഉയർത്തി പിടിച്ച വാദങ്ങളെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതോടെ കേരളത്തിൽ ഒരു വിഭാഗമാളുകൾ തീർത്തും അസ്വസ്ഥരാകുന്ന കാഴ്ചയാണുണ്ടായത്. ഭരണഘടനയുടെ ആമുഖവും കറുപ്പ് ചിത്രവും തർക്കമന്ദിരത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്ത് ഒരു കൂട്ടർ നിലവിളിച്ചപ്പോൾ മറ്റൊരു കൂട്ടർ ഹൈന്ദവ വിശ്വാസങ്ങളെ പഴിച്ചും രംഗത്തെത്തി. ഈ സാഹചര്യത്തെ വിലയിരുത്തി വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ ജിതിൻ കെ. ജേക്കബ്.

അയോദ്ധ്യ രാമക്ഷേത്രത്തെ എതിർക്കാൻ ഇന്ത്യൻ ഭരണഘടനയൊക്കെ ചിലർ ഉയർത്തി കാട്ടുന്നത് കണ്ടു, അങ്ങനെയെങ്കിലും അവർ ഇന്ത്യൻ ഭരണഘടന കണ്ടല്ലോ, അതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഭരണഘടന പൊക്കിപിടിക്കുന്ന അതേ ആളുകൾ അധികം വൈകാതെ ഇതേ ഭരണഘടനെയെ തള്ളിപ്പറയുന്നത് കാണാൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ജനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്ന അടുത്ത വാഗ്ദാനം ‘യൂണിഫോം സിവിൽ കോഡ്’ ആണ്. അത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ഒന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജിതിൻ കെ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് ചായ കുടിക്കാൻ ഓഫീസിന് പുറത്ത് ഇറങ്ങിയപ്പോൾ കണ്ട കാഴ്‌ച്ചയാണ്.
കശ്മീരി പണ്ഡിറ്റുകൾ നടത്തുന്ന റസ്റ്റോറന്റ് ആണ്. അയോദ്ധ്യയിലെ
പ്രാണപ്രതിഷ്ഠ പ്രാണിച്ച് ഇന്ന് എല്ലാവർക്കും ഭക്ഷണം സൗജന്യമാണ്.
അവിടെ ടിവി വച്ചിട്ടുണ്ട്, ഭക്തസാന്ദ്രമായ പാട്ടുകൾ. അനേകം ആളുകൾ ഭക്ഷണം കഴിച്ച ശേഷം ശ്രീരാമന്റെ ഫോട്ടോയുടെ മുന്നിൽ നേർച്ച സമർപ്പിക്കുന്നു.
പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം ആയപ്പോൾ വൻ ജനാവാലി ആയി. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകുന്നു. രാമനാമം ചൊല്ലുന്നു. പലരും വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരയുന്നു.
ചടങ്ങുകൾക്ക് ശേഷം എനിക്ക് നേർച്ച ഭക്ഷണം വിളമ്പിയ കശ്മീരി പണ്ഡിറ്റിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..
ബീഹാറി ആയ ഒരു സുഹൃത്ത് അയച്ച മെസ്സേജ് ഇങ്ങനെ ‘What a moment bhaiya. People in our place are emotional and elated at the same time’. പാവപെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസം ഇല്ലാതെ, നഗരങ്ങളിലും, ഗ്രാമങ്ങളിലും ജീവിക്കുന്ന, കന്യാകുമാരി മുതൽ ലഡാക്ക് വരെയുള്ള ഓരോ ഭാരതീയനും, വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നവരും ഒരേ മനസോടെ, ഒരേ വികാരത്തോടെ ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള വരവ് ആഘോഷിച്ചു.
ഇത്രയും വലിയ ആഘോഷം ഇന്ത്യ കണ്ടിട്ടില്ല, ഇനി ഒരുപക്ഷെ കാണുകയുമില്ല.
കേരളത്തിലെ വിദ്വേഷ കമന്റുകൾ അവഗണിക്കാം എന്ന് കരുതിയതാണ്. പക്ഷെ ചില മറുപടികൾ നമുക്ക് കൂടുതൽ കരുത്ത് നൽകും.

അയോദ്ധ്യ രാമക്ഷേത്രത്തെ എതിർക്കാൻ ഇന്ത്യൻ ഭരണഘടനയൊക്കെ ചിലർ ഉയർത്തി കാട്ടുന്നത് കണ്ടു. അങ്ങനെ എങ്കിലും അവർ ഇന്ത്യൻ ഭരണഘടന കണ്ടല്ലോ. സന്തോഷം ..! ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ പറയുന്ന പാർട്ട്‌ 3 ൽ രാമായണത്തിലെയും, നിർദേശക തത്വങ്ങൾ പറയുന്ന പാർട്ട്‌ നാലിൽ മഹാഭാരതത്തിൽ നിന്നുള്ള ചിത്രവും ആണ് ആമുഖം ആയി കൊടുത്തിട്ടുള്ളത്. ബിജെപി കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം വാഗ്ദാനമായി പറയുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് പരിഹസിച്ചവർ ആണ് ഇപ്പോൾ ജനാധിപത്യം മരിച്ചു, ഇന്ത്യ മത രാഷ്‌ട്രമായി എന്നൊക്കെ പറഞ്ഞ് മോങ്ങുന്നത് എന്നത് വേറെ കാര്യം.
പറഞ്ഞു വന്നത് ഭരണഘടനയെ കുറിച്ചാണ്. ഇപ്പോൾ ഭരണഘടന പൊക്കിപിടിക്കുന്ന അതേ ആളുകൾ അധികം വൈകാതെ ഇതേ ഭരണഘടനെയെ തള്ളിപ്പറയുന്നത് കാണാൻ കഴിയും. കാരണം ബിജെപി ജനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്ന അടുത്ത വാഗ്ദാനം ‘യൂണിഫോം സിവിൽ കോഡ്’ ആണ്. അത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ഒന്നാണ്.

‘യൂണിഫോം സിവിൽ കോഡ്’ നടപ്പാക്കുമ്പോൾ ഇന്നലെ മുതൽ ഭരണഘടന പൊക്കിപിടിച്ചു നടക്കുന്നവർ എന്ത് പറയും?
ഏത് മതവിശ്വാസത്തിലും ജീവിക്കാനും, തന്റെ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അനുവാദം നൽകുന്നുണ്ട്. ഹിന്ദുക്കൾക്ക് ആ മൗലിക അവകാശം ഇല്ല എന്ന് നിങ്ങൾ വായിച്ച ഭരണഘടനയിൽ ഉണ്ടോ?
ഇന്ത്യൻ ഭരണഘടനയെക്കാൾ ഇഷ്ടം ‘ശരി അത്ത്’ നിയമം ആണെന്ന് പ്രസംഗിച്ച കോൺഗ്രസ്‌ എംപിയുടെ വാക്കുകൾ കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്..!
കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കോഴയായി മാസപ്പടി വാങ്ങുന്ന മഹതിയുടെ പിതാവ് പറയുന്നു ‘മത നിരപേക്ഷതയാണ് ഇന്ത്യയുടെ ആത്മാവ്, ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്’ എന്ന്..!

ഇതേ മഹാൻ ആണ് ഒരു മതത്തിന്റെ ഭക്ഷണ രീതിയാണ് മഹത്തരം ആണ് എന്ന് പറഞ്ഞ് ഭരണഘടന പദവിയിൽ ഇരുന്ന് അത് പ്രൊമോട്ട് ചെയ്ത് നടക്കുന്നത്. ഇതേ മഹാൻ തന്നെയാണ് കുഞ്ഞുങ്ങളെ അടക്കം ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും ചവിട്ടുകയും എന്നിട്ട് അത് ആഘോഷിക്കുകയും ചെയ്ത മതഭീകര സംഘടനയെ പിന്തുണച്ച് നാട് മുഴുവൻ സമ്മേളനം നടത്തിയത്.
വേറൊരാൾ മുസ്ലിം ലീഗിനെ പേടിച്ച് അയോദ്ധ്യയിൽ പോകാതെ ടൂർ നടത്തുന്നു. ഇന്ത്യ മുഴുവൻ അയോദ്ധ്യയിൽ ആകുമ്പോൾ, ചത്തിട്ടില്ല എന്ന് കാണിക്കാൻ ഏതോ നാട്ടിൽ പോയി ക്രമസമാധാന പ്രശ്നം ഉണ്ടാക്കി നാടകം നടത്തുന്നു. സാധാരണ ഗതിയിൽ ആ മഹാൻ കക്കൂസിൽ പോയാൽ പോലും ബ്രേക്കിങ്ങ് ന്യൂസ്‌ ആക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ പോലും അയാളെ പൂർണമായും അവഗണിച്ചു, അതോടെ അതും ചീറ്റി.

ബിജെപി പറഞ്ഞതേ ചെയ്യുന്നുള്ളൂ. അവർ ഇനിയും പലതും പറഞ്ഞിട്ടുണ്ട്, അതൊക്കെ അവരുടെ പ്രകടന പത്രികയിൽ ഉണ്ട് താനും. അത് കണ്ടിട്ട് തന്നെയാണ് ജനം ബിജെപിയെ അധികാരത്തിൽ എത്തിച്ചതും, ഇനിയും തുടർ ഭരണം നൽകാൻ പോകുന്നതും.

‘ബാബറി’ മറക്കില്ല എന്നൊക്കെ പറഞ്ഞ് മോങ്ങുന്നവർ ചെയ്യേണ്ടത് അയോധ്യയിൽ ഉയരുന്ന പുതിയ പള്ളിക്ക് സംഭാവന ചെയ്യുകയാണ്. പണം ഇല്ലാത്തത് കൊണ്ടാണ് പള്ളി നിർമാണം നടക്കാത്തത്. മുസ്ലിങ്ങൾക്ക് ‘മക്ക’ എങ്ങനെ ആണോ അതുപോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യ. അതുകൊണ്ടാണ് രാമക്ഷേത്ര നിർമാണത്തിന് ആവശ്യമായ 1800 കോടി രൂപയുടെ സ്ഥാനത്ത് 3500 കോടി സംഭാവനയായി ലഭിച്ചത്.

‘ബാബറി’ അനേകം മുസ്ലിം പള്ളികളിൽ ഒന്ന് മാത്രം ആയത് കൊണ്ട്, ഉത്തരേന്ത്യൻ മുസ്ലിങ്ങൾ കാര്യമായി സംഭാവന ഒന്നും നൽകില്ല. കേരളത്തിൽ നിന്നുള്ള ‘ബാബറി’ സ്നേഹികൾ ഉദാരമായി സംഭാവന നൽകുക എന്നേ ഈ അവസരത്തിൽ പറയാനുള്ളൂ. പള്ളി നിർമാണ ചുമതലയുള്ള പള്ളി ട്രസ്റ്റിനും ആകെ പ്രതീക്ഷ കേരളത്തിലെ ‘ബാബറി’ സ്നേഹികളെ ആണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രമ്യമായി പരിഹരിക്കപെടുമായിരുന്ന അയോദ്ധ്യ വിഷയം കുത്തിത്തിരിപ്പ് ഉണ്ടാക്കി വഷളാക്കിയത് കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാരാണ് എന്ന് കെ.കെ മുഹമ്മദ്‌ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ആർക്കിയോളജിസ്റ്റ് കഴിഞ്ഞ ദിവസവും പറയുക ഉണ്ടായി.
കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെ സംബന്ധിച്ച് കുത്തിത്തിരിപ്പിനുള്ള ഒരു വിഷയം കൂടി ഇല്ലാതായി. ഇനിയിപ്പോൾ വേറെ എന്തെങ്കിലും കണ്ടെത്തണം.

ബിജെപി അയോധ്യയുടെ പേരിൽ രാഷ്‌ട്രീയം കളിച്ച് നേട്ടം കൊയ്യുകയാണ് എന്ന് ചിലർ. അയോദ്ധ്യ ക്ഷേത്രം ഇന്ന് വീണ്ടും നിർമിച്ചു എങ്കിൽ അതിന്റെ പൂർണ ക്രെഡിറ്റും ബിജെപിക്ക് തന്നെ ഉള്ളതാണ്. അവർ ഇല്ലായിരുന്നു എങ്കിൽ അയോദ്ധ്യ ക്ഷേത്രം എന്ന 500 കൊല്ലത്തെ സ്വപ്നം ഭൂരിപക്ഷം ആയിരുന്നിട്ട് കൂടി ഹിന്ദുക്കൾക്ക് പൂവണിയിക്കാൻ കഴിയില്ലായിരുന്നു.

കാലം മാറുകയാണ്. ഭീഷണിപ്പെടുത്തിയും, ഒറ്റപ്പെടുത്തിയും, പരിഹസിച്ചും വിശ്വാസികളെ നിശബ്ദരാക്കി ഒരു സാംസ്‌ക്കാരിക അധിനിവേശം നടത്താം എന്ന മോഹം ഒന്നും ഇനി നടക്കില്ല. ഒരു വശത്ത് പരസ്യമായി മത തീവ്രവാദികൾക്ക് ഓശാന പാടുകയും, കൊലവിളികൾ നടത്തുകയും, മറുവശത്ത് ജനാധിപത്യവും, മതേതരത്വവും, ഇന്ത്യൻ ഭരണഘടനയും പ്രസംഗിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഇരട്ടത്താപ്പ് ഇനി ചെലവാകില്ല.

നിങ്ങൾ ഇപ്പോൾ ഉയർത്തി പിടിച്ച ഇന്ത്യൻ ഭരണഘടനയുടെ രൂപത്തിൽ തന്നെ ആയിരിക്കും നിങ്ങൾക്കുള്ള അടുത്ത പണി. അതിന് ഇനി അധികം താമസം ഉണ്ടാകില്ല.

Tags: ram templeAyodhya2024JITHIN K JACOB
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies