സ്വാമി ഗോവിന്ദ്ദേവ്ഗിരി മഹാരാജിൽ നിന്ന് തീർത്ഥം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇന്നലെ 11 ദിവസത്തെ കഠിന വ്രതം അവസാനിപ്പിച്ചത്. തറയിൽ വിരി വിരിച്ചുള്ള ഉറക്കവും കരിക്കൻ വെള്ളം കുടിച്ചും പഴച്ചാറുകളും സാത്വിക ഭക്ഷണം കഴിച്ചുമാണ് അദ്ദേഹം ഒരാഴ്ചയിലേറെയായി വ്രതം അനുഷ്ഠിച്ചത്.
തിരക്കുകൾ മറന്ന് ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന്, മന്ത്രോച്ചാരണവും പ്രധാനസേവകൻ നടത്തിയിരുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന, ശ്രീരാമൻ കാലുകുത്തിയ സ്ഥലങ്ങളിൽ സന്ദർശനം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. പ്രധാനമന്ത്രി സന്ദർശനം നടത്തിയ ആറ് പ്രമുഖ ക്ഷേത്രങ്ങൾ ഇതാ..
1) കലാറാം ക്ഷേത്രം, മഹാരാഷ്‌ട്ര
വ്രതം ആരംഭിച്ച് രണ്ടാം ദിനമായ 12-നായിരുന്നു പ്രദാനമന്ത്രി കലാറാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. പഞ്ചവടി പ്രദേശത്ത് ഗോദാവരി നദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുകയും പ്രാർത്ഥനയിലും ആരതിയിലും പങ്കെടുത്തു.
ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും അവരുടെ വനവാസത്തിന്റെ പത്താം വർഷത്തിന് ശേഷം ഗോദാവരി തീരത്തെ ക്ഷേത്രത്തിൽ രണ്ട് വർഷം താമസിച്ചുവെന്നാണ് ഐതീഹ്യം.
2) വീരഭദ്ര ക്ഷേത്രം, ആന്ധ്രാപ്രദേശ്
ജനുവരി 16-നാണ് പ്രധാനസേവകൻ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സീതാദേവിയെ തട്ടിക്കൊണ്ട് പോകുന്നതിൽ നിന്നും രാവണണനെ ജടായു തടഞ്ഞ സ്ഥലമാണ് ലേപാക്ഷി എന്നാണ് വിശ്വാസം. സീതാദേവി തടവിലായതിനെ കുറിച്ച് ശ്രീരാമനെ അറിയിച്ചതിന് പിന്നാലെ ജടായുവിന് മോക്ഷം നൽകിയതും ഇവിടെ വച്ചാണെന്നാണ് വിശ്വാസം.
3) ഗുരുവായൂർ ക്ഷേത്രം
ജനുവരി 17-നാണ് അദ്ദേഹം കേരളം സന്ദർശിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി താമര മൊട്ട് കൊണ്ട് തുലാഭാരവും നടത്തി.
4) തൃപ്രയാർ ക്ഷേത്രം
തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാന വഴിപാടായ മീനൂട്ട് വഴിപാടും പ്രധാനമന്ത്രി നടത്തി. ക്ഷേത്രത്തിലെ വേദാർച്ചനയിലും ഭജനയിലും അദ്ദേഹം പങ്കെടുത്തു.
ശ്രീരാമൻ ക്ഷേത്രക്കുളത്തിൽ മത്സ്യത്തിന്റെ രൂപത്തിലെത്തുമെന്നും അവയ്‌ക്ക് ഭക്ഷണം കൊടുക്കുന്നത് സർവ്വദുരിതങ്ങൾ അകറ്റി ഐശ്വര്യം ലഭിക്കാൻ കാരണമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നാണ് വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുക്കുകയായിരുന്നു.പിന്നീട് തൃപ്രയാറിലെ മത്സ്യ തൊഴിലാളികൾക്ക് ലഭിക്കുകയുമായിരുന്നു.
4) രംഗനാഥസ്വാമി ക്ഷേത്രം, തമിഴ്നാട്
ജനുവരി 20-നാണ് അദ്ദേഹം തമിഴ്നാട്ടിലെത്തിയത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണ് രംഗനാഥസ്വാമി ക്ഷേത്രം. മഹാവിഷ്ണുവിന്റെ ശയന രൂപം ക്ഷേത്രത്തിലുണ്ട്. ശ്രീരാമൻ വിഷ്ണുവിന്റെ ചിത്രം വിഭീഷണന് കൈമാറുകയും ലങ്കയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്ത വിഗ്രഹമാണ് ഇതെന്നാണ് വിശ്വാസം.
5) അരിച്ചാൽ മുനൈ, തമിഴ്നാട്
അരിച്ചാൽ മുനൈയ്‌ക്ക് സമീപം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ധനുഷ്‌കോടിയിലെ ശ്രീ കോതണ്ഡരാമസ്വാമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചു. ആരതിയിലും പൂജകളിലും പങ്കെടുകയും ചെയ്തു.