രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് നടി രേവതി. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച് പറയേണ്ട സമയമാണിത്. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങളെ നമ്മിൽ തന്നെ സൂക്ഷിക്കുകയാണെന്ന് രേവതി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. അയോദ്ധ്യയിലെ ബാലക രാമന്റെ ചിത്രവും കുറിപ്പിനൊപ്പം രേവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
തനിക്ക് ഇന്നലെ മറക്കാനാവാത്ത ദിനമായിരുന്നുവെന്ന് രേവതി പറഞ്ഞു. ബാലക രാമന്റെ മുഖം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങളെ നമ്മിൽ തന്നെ സൂക്ഷിക്കുകയാണ്. ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റിമറിച്ചതായും രേവതി എഴുതി
“മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ!!! എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടെന്ന് രാംലല്ലയുടെ വശീകരിക്കുന്ന മുഖം കാണുന്നത് വരെ അറിഞ്ഞിരുന്നില്ല. എന്റെ മനസിനെ എന്തോയെന്ന് ഉത്തേജിപ്പിക്കുകയും, വളരെയധികം സന്തോഷം അനുഭവപ്പെടുകയും ചെയ്തു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നത് എത്ര അസാധാരണമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മളെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നു… ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റിമറിച്ചു. ഞങ്ങൾ ആദ്യമായി ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്, ജയ് ശ്രീറാം”- രേവതി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.















