ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണച്ചും പാകിസ്താൻ മാദ്ധ്യമങ്ങളെ വിമർശിച്ചും മുൻതാരം സൽമാൻ ബട്ട്. സന ജാവേദുമായുള്ള വിവാഹത്തിന് പിന്നാലെ പാകിസ്താൻ മാദ്ധ്യമങ്ങൾ മാലിക്കിനെ വേട്ടയാടുകയാണെന്നാണ് ബട്ടിന്റെ വാദം. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു മുൻ താരത്തിന്റെ പരാമർശം.
നിലവിൽ, ഓരോ ടിവി പരിപാടിയും ഈ വിവാഹത്തിന്റെ ദൈർഘ്യം പ്രവചിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്. ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് പലരും ആശങ്കകൾ പങ്കുവയ്‌ക്കുന്നു. ഇത് ആരെയും ബാധിക്കരുതെന്നാണ് എന്റെ ആഗ്രഹം. എങ്കിലും അവരുടെ സ്വകാര്യ കാര്യങ്ങൾ കടന്നുകയറാനാണ് ചാനലുകൾക്ക് വ്യഗ്രത. ഇത് കാഴ്ചക്കാരെയുണ്ടാക്കാനും ലൈക്കുകളും നേടാനും വേണ്ടി മാത്രമാണ് “- അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് പാകിസ്താനിലെ നടിയായ സന ജാവേദുമായി ഷൊയ്ബ് മാലിക്കിന്റെ വിവാഹം നടന്നത്. നേരത്ത തന്നെ സാനിയ മാലിക്കിൽ നിന്ന് വിവാഹമോചനം നേടിയിരുന്നതായി പിന്നീട് വെളിപ്പെടുത്തലും വന്നു. താരത്തിന്റെ സ്വഭാവ ദൂഷ്യമാണ് ഇതിലേക്ക് നയിച്ചത്.