തൃശൂർ: ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം ബ്ലാങ്ങാട് ബിബിസി പ്രവർത്തകരാണ് കരക്കെത്തിച്ചത്.
വിവരമറിഞ്ഞ് ചാവക്കാട് പോലീസും മുനക്കകടവ് കോസ്റ്റൽ പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.















