ഭോപ്പാൽ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ . മധ്യപ്രദേശിലെ അലിരാജ്‌പൂരിലെ അയ്യൂബ് ഖാനും കുടുംബവുമാണ് ഹിന്ദുമതം സ്വീകരിച്ചത്.
‘ ജനുവരി 22ന് ഹിന്ദുക്കളുടെ 500 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. രാം ലല്ല തന്റെ ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങിയെത്തിയപ്പോൾ സനാതന ധർമ്മത്തിന്റെ മഹത്വം ഞങ്ങളും അറിഞ്ഞു ‘ അയൂബ് ഖാൻ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഹവനം നടത്തി പാദങ്ങൾ കഴുകി ഇവരെ സനാതന ധർമ്മത്തിലേക്ക് സ്വാഗതം ചെയ്തത് . ശേഷം അയൂബ് ഖാന്റെ പേര് രാജ്കുമാർ എന്നും, ഭാര്യയുടെ പേര് കരിഷ്മയെന്നും മാറ്റി. മറ്റ് കുടുംബാംഗങ്ങളുടെ പേരുകളും മാറ്റി . പൂർവ്വികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും ഭീഷണികൾ കാരണം അവർ ഇസ്ലാമിലേയ്‌ക്ക് മാറിയതാണെന്നും അയൂബ് ഖാൻ പറഞ്ഞു.
എന്നാൽ ഞങ്ങൾ ഇപ്പോഴും ഹിന്ദു മതവും ആരാധനാ സമ്പ്രദായവും ഇഷ്ടപ്പെടുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത്. കാവിക്കൊടി കൈയ്യിലേന്തി ജയ് ശ്രീറാം മുഴക്കിയാണ് അവർ വീടുകളിലേയ്‌ക്ക് മടങ്ങിയത്.