ജയ്പൂർ : എല്ലാ സർക്കാർ സ്‌കൂളുകളിലും സൂര്യ നമസ്‌കാരം നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ . ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത് . സർക്കാർ സ്‌കൂളുകളിൽ പ്രാർത്ഥനയ്‌ക്കിടെ സൂര്യനമസ്‌കാരം നടത്തുന്നത് നിബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പ്രഖ്യാപിച്ചു.
കോട്ട ജില്ലയിലെ മോദക് സ്റ്റേഷനിലുള്ള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പെൺകുട്ടികളുടെ സൈക്കിൾ വിതരണ പരിപാടിയിൽ സംസാരിക്കവെയാണ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഇക്കാര്യം അറിയിച്ചത്.
മാസത്തിലൊരിക്കൽ ശുചിത്വ കാമ്പയിൻ നടത്തി ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും വൃത്തിയുള്ളതാക്കുമെന്നും മദൻ ദിലാവർ പറഞ്ഞു. നേരത്തേ രാജസ്ഥാൻ സർക്കാർ സൂര്യനമസ്കാരം സ്കൂളുകളിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകൾ ഇതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു .















