ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതിയിൽ വൻ കുതിപ്പ്. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ 22.24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യ ഒൻപത് മാസം കൊണ്ടുതന്നെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 2,000 കോടി ഡോളർ (1.66 ലക്ഷം കോടി രൂപ) കടന്നു.
ആപ്പിൾ ഐഫോണടക്കം സ്മാർട്ട് ഫോൺ കയറ്റുമതിയിൽ ഉണ്ടായ വർദ്ധനയാണ് നേട്ടത്തിന് പിന്നിൽ. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ (ICEA) കണക്കനുസരിച്ച് ഇക്കാലയളവിൽ മൊബൈൽ ഫോൺ കയറ്റുമതി 1,050 കോടി ഡോളറിലെത്തി. ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ 52 ശതമാനം വരുമിത്.
Record electronics exports in just 09 months of the current fiscal year!!
▶️ $20 Billion Exports
▶️ 22% growth over last year
▶️$10.5 Billion in Smartphone Exports
▶️ 5th position in Top 10 Exports category
श्री राम सब अच्छा करेंगे https://t.co/qxtblvXkQh pic.twitter.com/VbzOZmjhbp— Ashwini Vaishnaw (@AshwiniVaishnaw) January 22, 2024
2022-23 സാമ്പത്തിക വർഷം ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 2,360 കോടി ഡോളറിന്റേതായിരുന്നു. അതായത്, ഏകദേശം 1.96 ലക്ഷം കോടി രൂപ. ഇതിൽ സ്മാർട്ഫോണുകളുടെ വിഹിതം 43 ശതമാനം ആയിരുന്നു. 92,322 കോടി രൂപ. 2023-24-ൽ രാജ്യത്ത് നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഐഫോൺ ആണ് മുൻപിൽ. ഡിസംബർ വരെ 700 കോടി ഡോളറിന്റെ കയറ്റുമതി നടത്തി കഴിഞ്ഞു.















