അയോദ്ധ്യയിൽ കണ്ടത് നമ്മുടെ നാടിന്റെ വിജയമാമെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തക റുബിക ലിയാഖത്. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവാണ്, നമ്മൾ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം അവർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. സ്വന്തം നിലപാടുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന റുബിക ലിയാഖത് പലപ്പോഴും കടുത്ത സൈബർ ആക്രണം നേരിടേണ്ടി വരാരുണ്ട്.
റുബിക ലിയാഖത് പങ്കുവെച്ച കുറിപ്പ്
ഭാരതീയനും നിങ്ങളെ ആദരിക്കണമെങ്കിൽ നിങ്ങൾ ഭാരതീയന്റെ സന്തോഷത്തിൽ പങ്കാളികളാകണം, ഒപ്പം ഭാരതീയന്റെ വിശ്വാസത്തെ മാനിക്കണം. രാഷ്‌ട്രീയക്കാർ അയോദ്ധ്യയിലെ ദിവ്യമായ രാമക്ഷേത്രത്തെ മതത്തിന്റെ കാഴ്ചപ്പാടിൽ തളച്ചിടാനാണ് ആഗ്രഹിക്കുന്നത്. ചരിത്രപരമായി നോക്കിയാലും നിയമപരമായി നോക്കിയാലും ഭൂമിയുടെ അവകാശം ഇതേ മണ്ണിൽ ജനിച്ച ഭഗവാൻ രാമന് തന്നെയാണ്. ഇത് ഉൾക്കൊണ്ടാൽ മതപരമായ തർക്കങ്ങൾ ഇല്ലെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാകും.
അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. ഇസ്ലാമിക അധിനിവേശ ശക്തികൾ അധികാരത്തിന് വേണ്ടി മതത്തെ ആയുധമാക്കുകയായിരുന്നു. അല്ലെങ്കിൽ എന്ത് അവകാശത്തിന്റെ പേരിലാണ് അവർ മറ്റൊരു വിഭാഗത്തിന്റെ പവിത്രമായ ആരാധനാലയത്തിൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപിക്കാൻ ശ്രമിച്ചത്?
യഥാർത്ഥ ഇസ്ലാം ഇതല്ല പഠിപ്പിക്കുന്നത്.ചരിത്രത്തിന്റെ താളുകൾ മറിച്ചു വേണം യുക്തിസഹമായ നിഗമനങ്ങളിൽ എത്താൻ. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവർണ അധ്യായത്തിന്റെ തിരിച്ചുവരവ്… നമ്മൾ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം… സീതാരാമചന്ദ്ര കി ജയ്- റുബിക ലിയാഖത് കുറിച്ചു.















