രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും. കമന്റേറ്ററുകൂടിയായ കെവിൻ പീറ്റേഴ്സണാണ് സന്തോഷം സോഷ്യൽ മീഡിയയിൽ ജയ് ശ്രീറാം മുഴക്കി ഒരു ചിത്രം പങ്കിട്ടത്. നെറ്റിയിൽ ചന്ദനവും സിന്ദൂരവും അണിഞ്ഞ് നിൽക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് താരം സന്തോഷം പങ്കിട്ടത്. ജനുവരി 22നായിരുന്നു നാട് ആഘോഷമാക്കിയ പ്രാണപ്രതിഷ്ഠ ചടങ്ങ്.
ഒരു രാജ്യം മുഴുവൻ ആഘോഷമാക്കിയ പുണ്യ മുഹൂർത്തത്തിൽ സന്തോഷം പങ്കിട്ട് നിരവധി പേരാണ് പോസ്റ്റുകളും കുറിപ്പുകളും പങ്കുവച്ചത്. ഇതിൽ ഒടുവിലത്തെ ആളാണ് കെവിൻ പീറ്റേഴ്സൺ.ഓസ്ട്രേലിയ താരം ഡേവിഡ് വാർണർ,ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ് എന്നിവരടക്കം ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ ആശംസകൾ അറിയിച്ച് കുറിപ്പ് പങ്കിട്ടിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവർ രാമക്ഷേത്രത്തിൽ നേരിട്ടെത്തിൽ ചടങ്ങിൽ പങ്കാളിയായിരുന്നു.