രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലിടം പിടിക്കുംവിധത്തിലുള്ള ആഘോഷ പരിപാടികൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിക്കുക. പരേഡിൽ 80 ശതമാനത്തിലധികം പങ്കെടുക്കുന്നത് സ്ത്രീകളാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും കർത്തവ്യപഥിൽ പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണാനുള്ള സുവർണാവസരം ഒരുക്കുന്നുണ്ട്.
ഓൺലൈൻ ആയും ഓഫ്ലൈനായും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ജനുവരി 26-ന് രാവിലെ 9.30 മുതൽ 10 മണി വരെ വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് പരേഡ് നടക്കുക. അഞ്ച് കിലോമീറ്റർ നീളുന്ന പരേഡ് കാണാനായി ടിക്കറ്റുകൾ റിസർവ് ചെയ്തും അല്ലാതെയും വാങ്ങാവുന്നാതണ്. റിസർവ്ഡ് സീറ്റുകൾക്ക് 500 രൂപയും അല്ലാത്തവയ്‌ക്ക് 20 രൂപയുമാണ് നിരക്ക്.
ലളിതമായ രീതിയിൽ ടിക്കറ്റുകൾ ലഭിക്കാനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ aamantran.mod.gov.in സന്ദർശിക്കുക. തുടർന്ന് പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. തുടർന്ന് ഒടിപി നൽകുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് റിപ്പബ്ലിക് ദിന പരേഡ് ഇവന്റ് തിരഞ്ഞെടുത്ത് ഫോട്ടോ, ഐഡി ഉൾപ്പെടെ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ നൽകുക. ടിക്കറ്റ് വിഭാഗവും മറ്റും തിരഞ്ഞെടുക്കുക. വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ്, ഓൺലൈൻ ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കുക. ബുക്കിംഗ് വിശദാംശങ്ങളും ക്യൂആർ കോഡും അടങ്ങിയ മെസേജ് ലഭിക്കും. തുടർനു്ന് ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. പ്രവേശനത്തിനൊപ്പം ഒറിജിനൽ ഫോട്ടോയും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.
ഓഫ്‌ലൈനായി ടിക്കറ്റ് ലഭിക്കാൻ..
ഓഫ്‌ലൈൻ ഔട്ട്ലെറ്റുകളേ ആശ്രയിച്ചാൽ ടിക്കറ്റ് ലഭിക്കും. തിരിച്ചറിയൽ രേഖകളുടെയും ഫോട്ടോയുടെയും സഹായത്തോടെ അപേക്ഷ സമർപ്പിക്കുക. പണമടച്ച് ടിക്കറ്റുകൾ ഉറപ്പാക്കുക. സംവരണ ടിക്കറ്റുകൾക്ക് 500 രൂപയും അല്ലാത്തവയ്‌ക്ക് 100 രൂപയും നിയന്ത്രണങ്ങൾ ഇല്ലാതെ വേദിക്ക് പുറത്ത് നിന്ന് കാണുന്നതിന് 20 രൂപയുമാണ് നിരക്ക്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. ബാഗുകൾ, ബ്രീഫ്‌കേസുകൾ, ഭക്ഷണസാധനങ്ങൾ, റേഡിയോകൾ, ക്യാമറകൾ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ വേദിക്കുള്ളിൽ അനുവദിക്കില്ല.