ഐസിസിയുടെ 2023ലെ മികച്ച ടി20 പുരുഷ താരമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. തുടർച്ചയായ രണ്ടാം വർഷമാണ് 33-കാരനെ തേടി നേട്ടമെത്തുന്നത്. സിക്കന്ദർ റാസ, അൽപേഷ് രാംജാനി,മാർക് ചാപ്മാൻ എന്നിവരെ മറികടന്നാണ് താരം പുരസ്കാരം സ്വന്തമാക്കുന്നത്.
പുതിയ ഐസിസിയുടെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20യിൽ സെഞ്ച്വറിയുമായി (112) താരം മികച്ച ഫോമിലായിരുന്നു കഴിഞ്ഞവർഷം. വിൻഡീസിനെതിരെ മൂന്നാം ടി20യിൽ 54 പന്തിൽ 83 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യയെ നയിക്കാനും 360ക്ക് അവസരം ലഭിച്ചിരുന്നു.
18 ടി20യിൽ നിന്ന് 733 റൺസാണ് കഴിഞ്ഞ വർഷം താരം അടിച്ചുകൂട്ടിയത്. 48.86 ശരാശരിയിലും 155.95 സ്ട്രൈക്ക് റേറ്റിലും രണ്ടു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറിയുമടക്കമാണ് സൂര്യകുമാറിന്റെ സ്കോറിംഗ്. ടി20യിൽ അരങ്ങേറി മൂന്നുവർഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യൻ താരം നേട്ടം സ്വന്തമാക്കുന്നത്.
Presenting the ICC Men’s T20I Cricketer of the Year 2023 😎🙌
Congratulations Surya Kumar Yadav 👏👏#TeamIndia | @surya_14kumar pic.twitter.com/7RuXwQu7Am
— BCCI (@BCCI) January 24, 2024
“>















