തൃശൂർ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സ്ഥാപിച്ച ശ്രീരാമന്റെ ചിത്രം കത്തിച്ച ഡിവൈഎഫ്ഐ നേതാക്കൾ പിടിയിൽ. തൃശൂർ മണലൂർ സ്വദേശികളായ സിസിൽ, അഖിൽ, കിരൺ എന്നിവരാണ് പിടിയിലായത്. മണലൂർ യുവദർശൻ നഗറിൽ ഹൈന്ദവ വിശ്വാസികൾ സ്ഥാപിച്ചിരുന്ന ബോർഡിലുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രമാണ് പ്രതികൾ കത്തിച്ചത്.
പിടിലായ മൂന്ന് പേരും മണലൂർ ബണ്ട് യൂണിറ്റിലെ ഡിവൈഎഫ്ഐ ഭാരവാഹികളാണ്. അന്തിക്കാട് പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ജനുവരി 22ന് രാത്രി ഒൻപതുമണിക്ക് കാറിലെത്തിയാണ് ബോർഡിലുണ്ടായിരുന്ന ചിത്രം കത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.
ഇരുട്ടിന്റെ മറവിൽ ബോധപൂർവ്വം ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് മതസ്പർദ സൃഷ്ടിക്കാനായിരുന്നു ശ്രമം. ശ്രീരാമചിത്രം നശിപ്പിക്കപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്.