തിരുവനന്തപുരം: കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതി ചെടിക്ക് ഒഴിക്കാന്‍ കരുതിയിരുന്ന കീട നാശിനി വിദ്യാര്‍ത്ഥി കഴിച്ചത്. നെടുമങ്ങാട് പാലോട് പയറ്റടി പ്രിയാഭി ഭവനില്‍ പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് (11) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. കീടനാശിനി കുടിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.















