ന്യൂഡൽഹി: ഭാരതം 75-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് 7 മണിയോടെയായിരിക്കും രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 75 വർഷത്തെ രാജ്യത്തിന്റെ യാത്രകൾ, നേട്ടങ്ങൾ, നേരിട്ട വെല്ലുവിളികൾ തുടങ്ങി വിവിധ കാര്യങ്ങൾ രാഷ്‌ട്രപതി ഇന്ന് ചർച്ച ചെയ്യും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ അസന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന പുരസ്‌കാരങ്ങളും പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്‌ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.















