ദിസ്പൂർ: കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി നടി തമന്ന ഭാട്ടിയ. കുടുംബ സമേതമാണ് താരം ക്ഷേത്രത്തിൽ എത്തിയത്.

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിലായിരുന്നു താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടു.

കഴുത്തിൽ പൂമാലയും നെറ്റിയിൽ തിലകവുമണിഞ്ഞ് ക്ഷേത്രത്തിലെ വിളക്കുകൾ തെളിയിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

ക്ഷേത്രത്തിൽ നിന്നുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

എന്റെ കുടുംബത്തോടൊപ്പമുള്ള ഭക്തി പൂർണമായ നിമിഷങ്ങൾ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.















