ചെന്നൈ: പഴനിയിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 28 -ാം തീയതി വരെ സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി വഴിയുള്ള അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ആണ് കോയമ്പത്തൂർ – ദിണ്ടിഗൽ സെക്ടറിൽ
അനുവദിച്ചിരിക്കുന്നത്.
കോയമ്പത്തൂർ ജംഗ്ഷൻ – ഡിണ്ടിഗൽ അൺറിസർവ്ഡ് എക്സ്പ്രസ് പ്രത്യേക ട്രെയിൻ (നമ്പർ. 06077) കോയമ്പത്തൂർ നിന്നും രാവിലെ 9.30 ന് പുറപ്പെടും. ഉച്ചയ്‌ക്ക് 1 മണിയോടെ ട്രെയിൻ പഴനിയിലെത്തും. ദിണ്ഡിഗൽ -കോയമ്പത്തൂർ അൺ റിസർവ്ഡ് എക്സ്പ്രസ് പ്രത്യേക ട്രെയിൻ (നമ്പർ 06078) ഉച്ചയ്‌ക്ക് 2 മണിക്ക് ദിണ്ഡിഗൽ നിന്നും പുറപ്പെടും ഇത് വൈകിട്ട് 5. 30 ന് പളനിയിൽ എത്തിച്ചേരും.
10 ജനറൽ സെക്കൻഡ് ക്ലാസും രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളുമുള്ള ട്രെയിനിന് പോത്തന്നൂർ ജംക്ഷൻ, കിണറ്റുക്കടവ്, പൊള്ളാച്ചി ജംഗ്ക്ഷൻ ഗോമംഗലം, ഉദുമൽപേട്ട, മൈവാടി റോഡ്, മാടാട്ടുകുളം, പുഷ്പത്തൂർ, പഴനി, ചത്രപ്പട്ടി, ഒട്ടൻഛത്രം, അക്കരപ്പട്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.















