തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കുന്നതിന് അനുമതി. റവന്യൂ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിലാണ് അനുമതി. കഴിഞ്ഞ 10 വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പദ്ധതിയാണ് പുനരാരംഭിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നീക്കം.
2001-ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്നതിന് അനുസരിച്ചാകും കേന്ദ്ര നിർദ്ദേശാനുസരണം റിപ്പോർട്ട് തയാറാക്കുക. ഇതിന് ശേഷമാകും മണൽ വാരുന്നതുമായി ബന്ധപ്പെട്ട അനുമതി നൽകുക.
ഓഡിറ്റ് നടത്തിയവയിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണൽവാരൽ നിയന്ത്രിക്കുക എന്ന ലക്ഷ്യം വച്ചാണ് ഔദ്യോഗിക മണൽവാരൽ നടപ്പിലാക്കുന്നത്.















