ജയ്പൂർ: പിങ്ക് സിറ്റിയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളാണ് ഇരുവരെയും കാണാനായി കാത്തുനിന്നത്. പിങ്ക് സിറ്റിയിൽ നിന്ന് ഹവാ മഹലിലേക്കായിരുന്നു റോഡ് ഷോ. ആംബർ ഫോർട്ടും ജന്തർ മന്തറും സന്ദർശിച്ചതിന് ശേഷമായിരുന്നു ഇരുനേതാക്കളും റോഡ് ഷോയ്‌ക്കെത്തിയത്.
#WATCH | People in large numbers welcome PM Modi and French President Emmanuel Macron during their roadshow in Jaipur, Rajasthan pic.twitter.com/JyhT8GgMhl
— ANI (@ANI) January 25, 2024
“>
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. ഇന്ന് വൈകിട്ട് ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് സ്വീകരിച്ചത്.
റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മാക്രോൺ. കഴിഞ്ഞ വർഷം ജൂലൈ 13, 14 തീയതികളിൽ ബാസ്റ്റിൽ ഡേ ദിനത്തിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധം വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിക്ക് ഫ്രാൻസിൽ ലഭിച്ച സ്വീകരണം.















