യുവതിയുടെ മൂക്കിൽ പല്ല് മുളച്ചു!; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; സംഭവം അടൂരിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതിയുടെ മൂക്കിൽ പല്ല് മുളച്ചു!; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; സംഭവം അടൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 09:33 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മൂക്കിൽ പല്ല് മുളയ്‌ക്കാറായില്ലേ എന്ന ചോദ്യം ഹാസ്യരൂപേണ മിക്കപ്പോഴും പ്രയോഗിക്കാറുള്ള വാക്യമാണ്. ഇത്തരത്തിലൊരു സംഭവമാണ് പത്തനംതിട്ട അടൂരിൽ നടന്നിരിക്കുന്നത്. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 വയസുകാരിയായ അടൂർ സ്വദേശിനിയുടെ മൂക്കിൽ പല്ല് വളർന്നതായി ഇഎൻടി വിഭാഗം കൺസൾട്ടന്റ് ഡോ.എം ആർ ഹരീഷ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ പല്ല് വിജയകരമായി നീക്കം ചെയ്തു.

വർഷങ്ങളോളമായി യുവതിയുടെ മൂക്കിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് സൈനസൈറ്റിസ് ആണെന്ന് കരുതി ചികിത്സ നടത്തി.എന്നാൽ ഇതിൽ മാറ്റമില്ലാതായതോടെ അടൂർ ജനറൽ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തെ സമീപിക്കുകയായിരുന്നു. എൻഡോസ്‌കോപ്പിയും സിടി സ്‌കാനും ചെയ്തതിലൂടെയാണ് മൂക്കിൽ പല്ല് വളർന്നതായി കണ്ടെത്തിയത്.

ഈ പല്ലിൽ നിന്നുണ്ടായ അണുബാധയാണ് ദുർഗന്ധത്തിന് കാരണമായത്. ശസ്ത്രക്രിയയിലൂടെയാണ് പല്ല് മൂക്കിൽ നിന്നും നീക്കം ചെയ്തത്. ഇടത്തെ മൂക്കിലേക്ക് വളർന്ന പല്ലിന് ഒരു സെന്റീമീറ്ററോളം നീളമുണ്ട്. ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്. യുവതി ആരോഗ്യവതിയാണെന്നും മൂക്കിലേക്ക് പല്ല് വളർന്ന് കയറുന്നത് അപൂർവ്വമാണെന്നും ഡോക്ടർ വ്യക്തമാക്കി.

Tags: teethsurgerynose
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies