ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്. എക്സിലാണ് മാക്രോണിനെ സ്വാഗതം ചെയ്ത് നരേന്ദ്രമോദി പോസ്റ്റ് ചെയ്തത്. റിപ്പബ്ലിക്ക് ദിനാഘോഷത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.
“പ്രിയപ്പെട്ട സുഹൃത്ത് ഇമ്മാനുവൽ മാക്രോണിന് ഇന്ത്യയിലേക്ക് സ്വാഗതം. സംസ്‌കാരം കൊണ്ടും പൈതൃകം കൊണ്ടും സമ്പന്നമായ രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ തന്റെ ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നതിൽ സന്തോഷമുണ്ട്. നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സുപ്രധാന അദ്ധ്യായം എഴുതിച്ചേർക്കും.” – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
Welcome to India, my friend President @EmmanuelMacron.
I am happy that President Macron begins his India visit from Jaipur in Rajasthan, a land with rich culture, heritage and talented people. It is a matter of great pride that he will be taking part in our Republic Day… pic.twitter.com/Q7JGuZpJJP
— Narendra Modi (@narendramodi) January 25, 2024
ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രസിദ്ധമായ ജന്തർമന്തറും ഹവ മഹലും ആംബർ ഫോർട്ടും അടക്കമുള്ള സംസ്ഥാനത്തെ വിവിധ വിനോദ-സാംസ്കാരിക കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ഇരു നേതാക്കളും ഒരുമിച്ച് റോഡ് ഷോയും സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോൺ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.