ന്യൂഡൽഹി: പത്മ പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെയും അവർ രാജ്യത്തിന് നൽകിയ സംഭാവനകളെയും രാജ്യം വിലമതിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
” പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. വ്യത്യസ്ത മേഖലകളിൽ നിന്നും നിങ്ങൾ നൽകിയ വിവിധ സംഭാവനകളെ രാജ്യം വിലമതിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നത് തുടർന്നുകൊണ്ടിരിക്കട്ടെ..”- പ്രധാനമന്ത്രി കുറിച്ചു.
Congratulations to all those who have been conferred the Padma Awards. India cherishes their contribution across diverse sectors. May they continue to inspire people with their exceptional work. https://t.co/rDJbL9nHNi
— Narendra Modi (@narendramodi) January 25, 2024
ആഭ്യന്തര മന്ത്രി അമിത് ഷായും പത്മ പുസ്‌കാരങ്ങൾ നേടിയവർക്ക് ആശംസകൾ നേർന്നിരുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതിനൊപ്പം മറ്റുള്ളവർക്ക് പ്രചോദനം കൂടിയാണ് പുരസ്‌കാരങ്ങൾ ലഭിച്ചവർ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. മുൻ കേന്ദ്രമന്ത്രി മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാലിനും, ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായും പത്മഭൂഷൺ സമ്മാനിക്കും.















