ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കാൻ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കൊണ്ട് അദ്ദേഹം നിർദ്ദേശിച്ചു. സ്വതന്ത്ര ഇന്ത്യക്കായി പേരാടിയ സ്വതന്ത്ര്യസമര സേനാനികളെയും ധീര സൈനികരെയും സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരാമധികാരത്തിനും അഖണ്ഡതയ്‌ക്കും ഐക്യത്തിനുമായി സർവവും ത്യജിച്ച ഭരണഘടനാ നിർമ്മാതാക്കളാണ് അവരെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രിയും രാജ്യത്തിന് ആശംസകൾ അറിയിച്ചിരുന്നു. ഭാരതീയരുടെ ശക്തി അനന്തമാണെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞത്. ഈ ശക്തി ഉയരുമ്പോൾ നിരവധി അത്ഭുതങ്ങൾ സംഭവിക്കുന്നു. എല്ലാ മേഖലകളിലും നാം മുന്നേറുകയാണ്. സാഹോദര്യ ബോധത്താൽ ബന്ധപ്പെട്ടിക്കുമ്പോൾ മാത്രമാണ് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. നാനാത്വത്തെ അംഗീകരിക്കുന്ന പാരമ്പര്യം വച്ചുപുലർത്തുന്നവരാണ് ഭാരതീയരെന്നും സാഹോദര്യ ബോധത്തോടെ ഒരുമിച്ച് പ്രവർത്തിക്കുകയും ഭരണഘടനയെ പിന്തുടരുകയും ചെയ്യുമ്പോൾ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് ഉയരുമെന്നും സർസംഘചാലക് കൂട്ടിച്ചേർത്തു.