രാജ്യം 75-ാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് രാജ്യത്തിന്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. സോഷ്യൽ മീഡിയയിൽ നിരവധി സിനിമ താരങ്ങളും ആശംസകൾ അറിയിച്ച്, പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.
അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ത്രിവർണപതാകയുമേന്തി ഓടുന്നൊരു വീഡിയോയ്‌ക്കൊപ്പം മനോഹര കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ ഇന്ത്യ, പുതിയ ആത്മവിശ്വാസം, പുതിയ കാഴ്ചപാട് നമ്മുടെ സമയം വന്നെത്തി. റിപ്പബ്ലിക് ദിനാശംസകൾ. ജയ് ഹിന്ദ്, ജയ് ഭാരത്- അക്ഷയ് കുമാർ കുറിച്ചു.
സാരേ ജഹാൻ സെ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ.. എന്നാണ് സുനിൽ ഷെട്ടി കുറിച്ചത്. സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോനു സൂദ് ആശംസകൾ നേർന്നത്. കേരള സ്റ്റോറി താരം ആദാ ശർമ്മയും ആശംസകൾ അറിയിച്ച് ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. ഷെഹ്നാസ് ഗിൽ, അഭിഷേക് ബച്ചൻ, ജാക്കി ഷ്റോഫ്,എ.ആർ റഹ്മാൻ,വാണി കപൂർ എന്നിവരും പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.
Happy Republic Day 🇮🇳♥️ i don’t know when these pictures will get uploaded because I have very less network here . Sending you all bahut saara pyar from all of us ♥️ pic.twitter.com/oXy8MId1WN
— Adah Sharma (@adah_sharma) January 26, 2024
“>
New India, new confidence, new vision.. our time has come. Happy Republic Day.
Jai Hind…Jai Bharat 🇮🇳 pic.twitter.com/tGYF7GVRGI— Akshay Kumar (@akshaykumar) January 26, 2024
“>















