ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ സംഘവും കർത്തവ്യപഥിൽ നടത്തിയത്. സബ് ഇൻസ്പെക്ടർ ശ്വേത സിംഗാണ് പരേഡിനെ നയിച്ചത്.
First time on Kartavya Path, the BSF Mahila Brass Band, and the women contingent of the Border Security Force depict ‘Nari Shakti’ – the women power in the country.
Follow for LIVE updates: https://t.co/y6LABv5Sd3#26January2024 #RepublicDay2024 pic.twitter.com/5I6RurSQ72
— The Times Of India (@timesofindia) January 26, 2024
അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്ന് 144 വനിതാ ബിഎസ്എഫ് കോൺസ്റ്റബിൾമാരാണ് പരേഡിൽ പങ്കെടുത്തത്. പങ്കെടുത്ത വനിതകളിൽ 27 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ജമ്മു കശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നുമായി 10 പേർ , വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 12 പേർ, മറ്റുള്ളവർ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഝാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. 72 അംഗ ബ്രാസ് ബാൻഡ് സംഘവും പരേഡിൽ മാറ്റുരച്ചത്.