പാലക്കാട്; രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോഴും ദേശീയ പതാക ഉയർത്താതെ സിപിഎം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദേശീയ പാതക ഉയർത്താതിരുന്നത്. പതാക ഉയർത്തേണ്ട സമയത്ത് ഓഫീസ് പൂട്ടി കിടക്കുകയായിരുന്നു. സിപിഎമ്മിന്റെ പതാക മാത്രമായിരുന്നു ഓഫീസിനു മുന്നിൽ ഉയർത്തിയിരുന്നത്. അതേസമയം ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലും DCCയിലും രാവിലെപതാകഉയർത്തിയിരുന്നു.